റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എം സി കമറുദ്ദീൻ എം എൽ എ യെ കാസർകോട് ജില്ലാ യു ഡി എഫ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കി.

മുസ്ലീം ലീഗ് നേതാവ് സി.ടി. അഹമ്മദലിയെയാണ് പുതിയ ചെയർമാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കമറുദ്ദീനെതിരെ ലീഗ് അണികളിൽ തന്നെ ശക്തമായ വികാരം നിലനിൽക്കുന്നതായാണ് സൂചന. ഇതിനിടെയാണ് അദ്ദേഹത്തെ ജില്ലാ യു ഡി എഫ് ചെയർമാൻ സ്ഥാനത്തു നിന്നും നീക്കുന്നത്.

അതേസമയം, കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തനിക്കെതിരായ വ‌ഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസായി പരി​ഗണിക്കണമെന്നുമാണ് കമറുദ്ദീന്റെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *