റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായി നടക്കുന്ന കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ ബിജെപിയുടെ പഞ്ചാബ് സംസ്ഥാന ജനറൽ സെക്രട്ടറി മല്‍വിന്ദർ സിങ് കാങ് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച്‌ സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമയ്ക്ക് മല്‍വിന്ദർ കത്ത് നല്‍കി.

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ആഴ്ചകളായി ജനാധിപത്യപരമായ പ്രക്ഷോഭം നടത്തിവരികയാണ്. കർഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ച്‌ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കണമെന്ന് പാർട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് തുടർച്ചയായി അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മല്‍വിന്ദർ രാജിക്കത്തിൽ പറഞ്ഞു. തൊഴിലാളി-കർഷക ഐക്യം വിജയിക്കട്ടെ എന്ന് എഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *