റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: 38 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മുതിര്‍ന്ന നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. നടനെതിരെ യുവതി ബലാത്സംഗത്തിനും വഞ്ചനയ്ക്കും പരാതി നല്‍കിയതിനെ തുടർന്നാണ് കേസ്. 2020 ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി ഒഷിവാര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബലാത്സംഗം, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ എന്നിവ പ്രകാരമാണ് പോലീസ് കുറ്റം രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

2015 മുതല്‍ 2018 വരെ മഹാക്ഷെ ചക്രവര്‍ത്തിയുമായി പ്രണയ ബന്ധത്തിലായിരുന്നു എന്ന് യുവതി പറയുന്നു. തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. 2015 ല്‍ വാങ്ങിയ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറിലെ മഹാക്ഷെയുടെ ഫ്ലാറ്റ് കാണാന്‍ തന്നെ കൊണ്ടു പോയിരുന്നു. അവിടെ വെച്ച് ശീതളപാനീയം വാഗ്ദാനം ചെയ്തുവെന്നും പിന്നീട് ശാരീരിക ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഗര്‍ഭിണിയായപ്പോള്‍ മഹാക്ഷെ കുഞ്ഞിനെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഗർഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *