റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അദ്ദേഹം സിനിമക്കാരൻ അല്ല നല്ലൊരു മനുഷ്യനാണ് മമ്മുട്ടിയെ കുറിച്ച് ബൈജു സന്തോഷ്

October 16, 2020 - 9:40 pm

കൊച്ചി: സൂപ്പർ സ്റ്റാർ എന്ന ജാഡയില്ലാത്ത മമ്മുട്ടി, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ്. ആരാധകരോടും സഹപ്രവർത്തകരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന മെഗാസ്റ്റാർ എന്നാൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. തുടക്കം മുതൽ തന്നെ മമ്മൂട്ടിയെ അറിയാവുന്നവർ ഇത്തരത്തിലുള്ള പ്രചരണം എതിർത്ത് രംഗത്തെത്തിയിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും, പ്രചരിക്കുന്നതല്ല സത്യമെന്നും ഇവർ പല അഭിമുഖത്തിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയ കുറിച്ച നടൻ ബൈജു സന്തോഷ് ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ പറയുന്നു . മമ്മൂക്ക ഒരു മികച്ച മനുഷ്യനാണെന്നാണ് താരം പറയുന്നത്. കൂടുതൽ ചിത്രങ്ങളിലൊന്നും ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും കാണുമ്പോൾ മമ്മൂക്കയ്ക്ക് ഒരു പ്രത്യേകം സ്നേഹം വാത്സല്യവുമാണ് . ആളുകൾ പറയുന്നത് പോലെ മമ്മൂക്ക വലിയ ജാഡയുള്ള ആളൊന്നുമല്ല അദ്ദേഹവുമായി അടുത്താൽ മാത്രമേ മനസ്സിലാവുകയുള്ളു, ആൾക്കാരോട് സ്നേഹമുളള വ്യക്തിയാണ് അദ്ദേഹമെന്ന് എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ അദ്ദേഹം ഒരിക്കലും ഒരു സിനിമക്കാരൻ അല്ല. നല്ലൊരു മനുഷ്യനാണ്. സെറ്റിൽ അദ്ദേഹത്തിന് ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരും , കുറെ വിഭവങ്ങളുണ്ടാവും,

കാരവാനിൽ ഇരുന്ന് കഴിക്കാം. എന്നാൽ മമ്മൂക്ക അങ്ങനെയല്ല ചെയ്യുന്നത് . ഷൈലോക്കിന്റെ സെറ്റിൽ നടന്ന മമ്മൂക്ക ഭക്ഷണം കഴിക്കുമ്പോൾ തന്നേയും ഹരീഷ് കണാരനേയും സിദ്ദിഖിനേയും വിളിച്ചിരുന്നു. ഇത് ഒരു ദിവസം മാത്രമായിരുന്നില്ല. എല്ലാ ദിവസവും അങ്ങനെ തന്നെയായിരുന്നു,. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിക്കുന്നത് . ബാക്കി മുഴുവൻ തങ്ങളായിരുന്നു കഴിച്ചതെന്നും ബൈജു സന്തോഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള ആളുകൾ സിനിമയിൽ വളരെ കുറവാണ്. പ്രത്യകിച്ചും ഇങ്ങനെ ഒരു സ്ഥാനത്ത് നിൽക്കുന്ന ഒരാളാണ്. താൻ സഹോദരനെ പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. ജീവിതത്തിൽ നമുക്ക് പല സംശയങ്ങൾ ഉണ്ടാകും. ഇത് അദ്ദേഹത്തിനോട് ചോദിച്ചൽ കൃത്യമായ ഉത്തരം നൽകും. അദ്ദേഹം അഭിനയിച്ച 350 ൽ പരം ചിത്രങ്ങളിൽ 200 സിനികൾ തനിക്ക് ഇഷ്ടമാണ്. ദേഷ്യം വന്നാലും അത് അപ്പോൾ തന്നെ തീരുകയും ചെയ്യും.- ബൈജു സന്തോഷ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *