റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എപിവാക് കൊറോണ: രണ്ടാം കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി റഷ്യ

October 15, 2020 - 9:58 am

മോസ്‌കോ: കൊവിഡിനെതിരായ രണ്ടാം വാക്സിന് റഷ്യ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സിന്‍ വികസിപ്പിച്ചത്. എപിവാക് കൊറോണ എന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. ഈ മാസം ആദ്യം തന്നെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു.

മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്സിന്‍ സ്പുട്നിക്-അഞ്ച് പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനാണ് വാക്സിന് അനുമതി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. രണ്ട് വാക്സിനുകളും നിര്‍മാണം വര്‍ധിപ്പിക്കണം. വിദേശരാജ്യങ്ങളുമായി സഹകരിക്കുന്നതു തുടരുമെന്നും വാക്സിന്‍ അവര്‍ക്കും നല്‍കുമെന്നും പുടിന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണു പുതിയ വാക്സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *