ലോക സാമ്പത്തിക വളര്‍ച്ച മൈനസ് 4.4ശതമാനമാവുമെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണ് വരാനിരക്കുന്നതെന്ന് ഐഎംഎഫ്. ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് മൈനസ് 4.4ശതമാനം വരെയായി താഴാം. സാമ്പത്തിക വളര്‍ച്ച ഉണ്ടാകില്ല എന്നു മാത്രമല്ല മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനത്തിലധികം താഴേക്കു പോവുകയും ചെയ്യും. അങ്ങനെ വന്നാല്‍ ലോകത്തെ ഒരു രാജ്യത്തിനും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. കൊവിഡിനെ തുടര്‍ന്ന് വ്യാപാരവും വ്യവസായവും ഇപ്പോള്‍ പുനരാരംഭിക്കാന്‍ തുടങ്ങിയതേയുള്ളുവെന്നും ഐഎംഎഫ് വ്യക്തമാക്കി.

വര്‍ഷാദ്യം ലോകത്തെ 160 രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് ഉയരുമെന്നായിരുന്നു ഐഎംഎഫിന്റെ പ്രവചനം. എന്നാല്‍ 170 രാജ്യങ്ങളുടെ വളര്‍ച്ച നെഗറ്റീവ് ആകും എന്നാണ് പുതിയ വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം