സ്കൂ​ൾ മൈ​താ​ന​ത്തെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റ് ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

.

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പൂ​രി​ൽ സ്കൂ​ൾ മൈ​താ​ന​ത്തെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റ് ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​ഹ​ർ​ത്ത് രാ​ജ് സിം​ഗ് ആ​ണ് മ​രി​ച്ച​ത്.ക​ളി​ക്കു​ന്ന​തി​നി​ടെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റി​ൽ തൂ​ങ്ങി​യാ​ടി​യ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പോ​സ്റ്റ് വീ​ഴു​ക​യാ​യി​രു​ന്നു

ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

.പോ​സ്റ്റ് ത​ല​യി​ൽ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​ര​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →