പുല്‍പ്പള്ളി: അമ്മാനി നഞ്ചര്‍മൂല കാട്ടില്‍ നാടന്‍ തോക്കും തിരകളുമായി നായട്ടിനിറങ്ങിയ അഞ്ചംഗ സംഘത്തെ വനപാലകര്‍ പിടികൂടി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി വേണു ഗോപാല്‍ ബാബു(49), പനമരം തെശേരി പിസി ഷിബി(44), കമ്പള ക്കാട് തുന്നല്‍ക്കാട്ടില്‍ ടികെ ഹാരിസ്(41), കമ്പള്കാട് കിഴക്കന്‍ മൂലയില്‍ കെകെരാജേഷ്(44), അരിഞ്ചേര്‍മല ഞാറക്കാട്ടില്‍ സത്യന്‍(44) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ഒരു നാടന്‍ തോക്കും 25 തിരകളും വനപാലകര്‍ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്നി വാനും പിടിച്ചെടുത്തിട്ടുണ്ട്
പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിപി സുനില്‍കുമാരിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന



