റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിശദീകരണവുമായി കെ.പി.എ.സി ലളിത ‘രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യം, കൂടുതല്‍ പ്രതികരണത്തിനില്ല’:

October 8, 2020 - 4:54 pm

കൊച്ചി: സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതെന്ന പേരില്‍ പുറത്തുവന്ന പത്രക്കുറിപ്പില്‍ വിശദീകരണവുമായി കെ.പി.എ.സി ലളിത.

ആ പത്രക്കുറിപ്പിനെക്കുറിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ പ്രതികരണം. ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ ഒരു ഓൺലൈൻ മാധ്യമത്തോടു പറഞ്ഞു.

നൃത്തത്തില്‍ പങ്കെടുക്കാന്‍ രാമകൃഷ്ണന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും കെ.പി.എ.സി ലളിത പറഞ്ഞതായിട്ടായിരുന്നു പത്രക്കുറിപ്പ്. എന്നാല്‍ ലളിതച്ചേച്ചിയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാമകൃഷ്ണന്‍ പറഞ്ഞതാണ് സത്യമെന്ന കെ.പി.എ.സി ലളിതയുടെ മറുപടി.

‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.’ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകള്‍ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോള്‍ സംഭവിച്ചു പോയതാണ് എല്ലാം’ എന്നായിരുന്നു ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. സെക്രട്ടറിയുടെ ഏകാധിപത്യ സ്വഭാവമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറയുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *