റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പാലോട് കരുമണ്‍കോടിനടുത്ത് മുക്കാംതോട്ടില്‍ നിർമ്മിച്ച ശാന്തികുടീരം നാടിനു സമര്‍പ്പിച്ചു

October 2, 2020 - 2:30 pm

തിരുവനന്തപുരം : പാലോട് കരുമണ്‍കോടിനടുത്ത് മുക്കാംതോട്ടില്‍  ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ആധുനിക പൊതു ശ്മശാനമായ ശാന്തികുടിരത്തിന്റെ ഉദ്ഘാടനം സഹകരണ- ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മൂന്നു കോടി രൂപ ചെലവഴിച്ചാണ്  പൊതുശ്മശാനം  നിര്‍മിച്ചത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തിനു പുറമേ പരമ്പരാഗതരീതിയിലുള്ള സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ പഞ്ചായത്തിലും  സാധാരണക്കാരുടെ പുരോഗതിക്കാവശ്യമായ  വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും   ജനങ്ങളുടെ കൂട്ടായ്മയിലൂടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. മധു അധ്യക്ഷനായിരുന്നു. ഡി. കെ. മുരളി എം.എല്‍. എ മുഖ്യാതിഥിയായി.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. എസ്. ഗീത രാജശേഖരന്‍, ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ശൈലജ ബീഗം,  ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. പി. മുരളി , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,  ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8282/public-cremetorium-in-palode-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *