റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തില്‍പെട്ട ഒരാള്‍ പോലീസ് കസ്റ്റഡിയില്‍

October 1, 2020 - 11:33 am

പുനലൂര്‍: യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ മൂന്നംഗ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ പേപ്പര്‍മില്‍ ആഷിക് മന്‍സിസില്‍ ആഷിക് (23)യാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചമുമ്പ് നഗരസഭയിലെ പ്ലാച്ചേരി ചുട്ടിത്തലയില്‍ വെച്ചായിരുന്നു സംഭവം. വാളക്കോട് നന്ദിനി ഭവനില്‍ നന്ദുകൃഷണനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയശേഷം വടിവാള്‍കൊണ്ട് വെട്ടി പരിക്കേല്‍പ്പി ക്കുയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തന്‍റെ കുടുംബത്തെപ്പറ്റി അപവാദം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു അക്രമണം. സംഭവത്തില്‍ ആഷിക് മൂന്നാം പ്രതിയാണ്. മറ്റുളള പ്രതികള്‍ ഒളിവിലാണ് . പുനലൂര്‍ സിഐ ബിനു വര്‍ഗീസ്, എസ്‌ഐ ശരത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *