റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണം – മനുഷ്യാവകാശ കമ്മീഷൻ.

September 30, 2020 - 7:29 pm

തിരുവനന്തപുരം: വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്.

വിജയ് .പി. നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പ്രതി സ്ഥാനത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്.

ഇതിനിടെയാണ് ഇവർ നിയമം കൈയ്യിലെടുത്തുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തിയത്.

സൈനികരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് വിജയ്. പി. നായർക്കെതിരെ പുതിയ കേസെടുത്തു. ഇക്കാര്യത്തിൽ സൈബർ പോലിസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി.

അശ്ലീല വീഡിയോ കേസിൽ വിജയ്. പി. നായർക്കെതിരെ കർശന നടപടി എടുക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമനടപടിയിൽ നിന്ന് ഒഴിവാക്കരുതെന്നാണ് നിർദ്ദേശം.
ജില്ലാ പൊലീസ് മേധാവിക്ക് ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും കമ്മിഷൻ നിർദേശം നൽകി.

സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലും കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *