കെ ടി ജലീലിന്റെ ബന്ധു നിയമനം, ലോകായുക്ത ഉത്തരവിനെ നിയമപരമായി നേരിടാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന് എജിയുടെ നിയമോപദേശം. വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം. ലോകായുക്ത ഉത്തരവിനെ സർക്കാർ നിയമപരമായി നേരിടാനൊരുങ്ങുന്നതായുളള റിപ്പോർട്ടുകൾ 14/04/21 ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്. …