ഇരിങ്ങാലക്കുട: വീടിനുനേരെ ആക്രമണം നടത്തിയതായി പരാതി. കാട്ടൂര്‍ പൊഞ്ഞനം സ്വദേശിയായ പളളിച്ചാടത്തുവീട്ടില്‍ ശ്രീവല്‍സന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച(28.09.2020) പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീടിന്‍റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായി തല്ലിതകര്‍ത്തിട്ടുണ്ട്.
വീടിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ഗ്ലാസുകളും ഇരുചക്ര വാഹനവും തകര്‍ത്തിട്ടുണ്ട് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കി. മുഖം മറച്ച രണ്ടുപേര്‍ ആക്രമണം നടത്തുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.



