പാവറട്ടി: ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ചാക്കാട് താലൂക്ക് റൂറല്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്‍റിനെതിരെയാണ് പരാതി. ഏതാനം ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ സഹോദരന്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതേ തുടര്‍ന്നാണ് പരാതിയുമായി പലരും എത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതിയുമായി എത്തിയ അരിമ്പൂര്‍ സ്വദേശി കിഷോറില്‍ നിന്ന് ഏഴുലക്ഷവും കണ്ടാണശേരി അരിയന്നൂര്‍ സ്വദേശിയില്‍ നിന്ന് എട്ടരലക്ഷവും ആണ് തട്ടിയെടുത്തിട്ടുളളത്. കൂടാതെ മൂന്നുപേര്‍കൂടി പരാതി നല്‍കിയിട്ടുളളതായി പോലീസ് പറഞ്ഞു.
സ്ഥാപനത്തില്‍ പണ്ടം പണയം സ്വീകരിക്കുന്ന തസ്തിക യിലാണ് ജോലി വാഗ്ദാെം ചെയ്തിരുന്നത്. ഇവരെ ഇന്‍റര്‍വ്യൂ നടത്തി ഹൗസിംഗ് ഫെഡറേഷന്‍റെയും ഹൗസിംഗ് സൊസൈറ്റിയടെയും വ്യാജ ലെറ്റര്‍ പാടുപയോഗിച്ച് ഉത്തരവ് നല്‍കിയതായും ലോക്ക് ഡൗണ്‍ കാരണം 50 ശതമാനം ജോലിക്കാര്‍ മാത്രമേ ഹാജരാകേണ്ടതുളളുവെന്നും ഇവരെ അറിയിക്കുകയും ചെയ്തിരുന്നു. രണ്ടുമാസത്തെ ശമ്പളം അക്കൗണ്ടില്‍ ഇട്ടുകൊടുത്തതായും ഇവര്‍ പറഞ്ഞു.
അതേസമയം ഡയറക്ടര്‍മാരായ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നതായും പറയുന്നു. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയും, മണ്ഡലം കമ്മറ്റിയും ഡിസിസിക്ക് കത്തുനല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിസിസി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.



