റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റു

September 30, 2020 - 7:26 am

കുട്ടനല്ലൂര്‍: വനിത ഡോക്ടര്‍ക്ക് കുത്തേറ്റു. മുവാറ്റുപുഴ സ്വദേശിനി ഡോ. സോനക്കാണ് കുത്തേറ്റത്. അവരുടെ സുഹൃത്തും പാര്‍ട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷാണ് കുത്തിയത്. മഹേഷ് ഒളിവിലാണ്.

ഡോ. സോനയും സുഹൃത്ത് മഹേഷും ചേര്‍ന്ന് കുട്ടനല്ലൂരില്‍ ദ ഡെന്‍റിസ്റ്റ് എന്ന ദന്തല്‍ ക്ലിനിക്ക് നടത്തിവരുകയായിരുന്നു. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. അതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഡോ. സോന ഇയാള്‍ക്കെതിരെ ഒല്ലൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

അതേതുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച (28.09.2020)വൈകിട്ട് ക്ലിനിക്കിലെത്തിയ മഹേഷ് ഇവരുമായി തര്‍ക്കമുണ്ടാവുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിയശേഷം ഇയാള്‍ കാറില്‍ സ്ഥലം വിടുകയും ചെയ്തു. വയറിനും തുടക്കും കുത്തേറ്റിട്ടുണ്ട്. വയറില്‍ ആഴത്തില്‍ മുറിവുളളതിനാല്‍ ശസ്ത്രക്രിയക്ക് വിധേയയായി .സോന അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിവാഹശേഷം ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഡോക്ടര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മഹേഷുമൊത്ത് ഫ്‌ളാറ്റില്‍ ഒരുമിച്ചു കഴിയുകയായിരുന്നു. ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *