റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമിത വേഗം ചോദ്യം ചെയ്ത ആളിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ട പോലീസ് പിടിയിലായി

September 30, 2020 - 7:34 am

കൊല്ലം: വാഹനത്തില്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതിനെ ചോദ്യം ചെയ്ത ആളെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച നിഥിന്‍ദാസ് (ഉണ്ണിക്കുട്ടന്‍ )എന്ന ഗുണ്ട പോലീസ് പിടിയിലായി.

ഈ മാസം ഒന്നിന് ശക്തികുളങ്ങര മരുത്തടി അംബേദ്ക്കര്‍ ജംങ്ഷനിലാണ് സംഭവം .സ്‌കൂട്ടര്‍ അമിത വേഗത്തിലെത്തിയതിനെ ചോദ്യം ചെയ്ത ഷിബുദാസിനെ ഇയാള്‍ വടിവാള്‍കൊണ്ട് കഴുത്തില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

കൊലപാതകം, മയക്കുമരുന്നുവ്യാപാരം, കൊലപാതക ശ്രമം തുടങ്ങി പോലീസിലും എക്‌സൈസിലുമായി നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. മുമ്പ് കാപ്പ പ്രകാരം തടവില്‍ കഴിഞ്ഞിരുന്നു. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ എസ് ടി ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ. വി. അനീഷ്, എഎസ്‌ഐ ബിജു, സിപിഒ രാജേഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *