റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകം, 19 കാരൻ പിടിയിൽ.

September 23, 2020 - 1:40 pm

മുനമ്പം : കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകക്കേസിൽ 19 കാരൻ പിടിയിൽ. അമ്പാടി എന്ന ചെറുപ്പക്കാരനെയാണ് പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച, 23-9-2020 നാണ് കുഴുപ്പിള്ളി ബീച്ച് റോഡിൽ മുനമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. പുലർച്ചെ നാലരയോടെയായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു.

ഗുണ്ടാസംഘങ്ങൾ തമ്മിൽ ആറു മാസം മുമ്പുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറൽ എസ്.പി.കാർത്തിക്ക് അറിയിച്ചു.പ്രതികൾക്കെതിരെ കാപ്പ ചുമത്തും. ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നും എസ്.പി കാർത്തിക്ക് വിശദമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *