റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്ട്രേലിയന്‍ ഐടി കമ്പനിയെ 850 കോടിയ്ക്ക് ഏറ്റെടുക്കാന്‍ ഇന്ത്യയുടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ്

September 23, 2020 - 1:35 pm

നോയിഡ: ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഡിഡബ്ല്യുഎസിനെ 850 കോടിയ്ക്ക്(115.8 മില്യണ്‍ ഡോളര്‍) ഏറ്റെടുക്കുമെന്ന് നോയിഡ ആസ്ഥാനമായുള്ള പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് അറിയിച്ചു. ഏറ്റെടുക്കല്‍ ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും ഡിജിറ്റല്‍ സംരംഭങ്ങളിലേക്കുള്ള സംഭാവന വര്‍ദ്ധിപ്പിക്കുമെന്നും പ്രധാന വ്യവസായങ്ങളിലുടനീളം സ്വന്തം പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുമെന്നും എച്ച്‌സിഎല്‍ പറഞ്ഞു. റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് ശേഷം ഏറ്റെടുക്കല്‍ 2020 ഡിസംബറില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.

2020 ജൂണ്‍ പാദത്തില്‍ 31.7 ശതമാനം അറ്റലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തിയ കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. അറ്റലാഭം 2,925 കോടി രൂപയായാണ് കമ്പനി വര്‍ധിപ്പിച്ചത്. 2019 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐടി കമ്പനി 2,220 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്. അവലോകന കാലയളവില്‍ അതിന്റെ വരുമാനം 8.6 ശതമാനം ഉയര്‍ന്ന് 17,841 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,425 കോടി രൂപയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *