റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സൈബര്‍ ഭീകരാക്രണമങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള ദേശീയ സൈബര്‍ സുരക്ഷാ നയം അടുത്തമാസം പുറത്തിറക്കുമെന്ന് നാഷനല്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ രാജേഷ് പന്ത്. കാബിനറ്റ് അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന നയത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സൈബര്‍ ആക്രമണത്തിലും സൈബര്‍ ഭീകരപ്രവര്‍ത്തനങ്ങളിലും രാജ്യത്ത് ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം.

ദേശീയ സൈബര്‍ സുരക്ഷാ നയം 2013 ലാണ് അവസാനമായി പുറത്തിറക്കിയത്. സൈബര്‍ സുരക്ഷ അവബോധത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി 2020ല്‍ പുതിയ ദേശീയ സൈബര്‍ സുരക്ഷാ നയം പുറത്തിറങ്ങും. സ്‌കൂളുകളിലും കോളേജുകളിലും സൈബര്‍ സുരക്ഷ കോഴ്സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഒക്ടോബര്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസമായി ആചരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര മന്ത്രാലയത്തിന് ഇതിനകം തന്നെ ദേശീയ സൈബര്‍ ക്രൈം ഭീഷണി അനലിറ്റിക്സ് യൂണിറ്റ് (ടിഎയു), പ്ലാറ്റ്ഫോം ഫോര്‍ ജോയിന്റ് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം, നാഷണല്‍ സൈബര്‍ ക്രൈം ഫോറന്‍സിക് ലബോറട്ടറി, സൈബര്‍ ക്രൈം ഇക്കോസിസ്റ്റം മാനേജ്മെന്റ് യൂണിറ്റ് എന്നിവ ഉണ്ടായിരുന്നു. ദേശീയ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍, ലെഫ്റ്റനന്റ് ജനറല്‍ രാജേഷ് പന്ത്് ഇപ്പോള്‍ ഈ യൂണിറ്റുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനം ഏകോപിക്കുന്നുണ്ട്. ”നാഷണല്‍ സൈബര്‍ സെക്യൂരിറ്റി പോളിസി 2020 ന്റെ പ്രാഥമിക ദൗത്യം ഈ രീതിയിലുള്ള വിവിധ യൂണിറ്റുകളുടെ ഏകീകരണമാണ്. ദേശീയ സുരക്ഷാ സമിതി ഇതിനായി നിരവധി ചര്‍ച്ചകള്‍ നടത്തി വിശാലമായ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ പറയുന്നു.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് (എന്‍എസ്സി), ദേശീയ സാങ്കേതിക ഗവേഷണ ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്നിവയ്ക്കും മറ്റ് നിരവധി വകുപ്പുകള്‍ക്കും സ്വന്തമായി സൈബര്‍ യൂണിറ്റുകളുണ്ട് .കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഇന്ത്യ (ഇഋഞഠ.കച), നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നാഷണല്‍ സൈബര്‍ കോര്‍ഡിനേറ്റര്‍ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക യൂണിറ്റുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *