മുംബൈ: ബോളിവുഡ് നിര്‍മ്മാതാവ് അനുരാഗ് കശ്യപിനെതിരേ പീഡന ആരോപണം ഉന്നയിച്ച് നടി പായല്‍ ഘോഷ് രംഗത്തെത്തിയതിന് പിന്നാലെ ബോളിവുഡില്‍ നിന്ന് വീണ്ടും മീട്ടു വെളിപ്പെടുത്തല്‍. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനിയാണ് തന്നെ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിച്ച പുരുഷനെതിരെ പരാതി നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മയെ ടാഗ് ചെയ്തു കൊണ്ടാണ് സപ്‌നയുടെ ട്വീറ്റ്. ഈ വ്യക്തിയ്ക്ക് സ്ത്രീകളെ ചൂഷണം ചെയ്ത ചരിത്രമുണ്ടെന്നും ട്വീറ്റില്‍ സപ്‌ന പറയുന്നുണ്ട്. എന്നാല്‍ വ്യക്തിയുടെ പേര് പറഞ്ഞിട്ടില്ല. വിശദാംശങ്ങള്‍ മെയില്‍ ചെയ്യാനും നടപടി എടുക്കാന്‍ തയ്യാറാണെന്നുമാണ് രേഖ ശര്‍മ്മ മറുപടി ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.

