കൊല്‍ക്കത്ത : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അവര്‍ കൊല്‍ക്കത്ത പോലീസിന് പരാതി നല്കി. തന്റെ അനുവാദമില്ലാതെയാണ് ആപ് ചിത്രം പരസ്യത്തിന് ഉപയോഗിച്ചതെന്ന് കാണിച്ചാണ് പരാതി. അനുവാദം വാങ്ങാതെ തന്റെ ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ല എന്നും പോലീസ് നടപടിയെടുക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനൂജ് ശര്‍മ്മയെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തത്. ഭസ്വതി എന്നയാളാണ് സംഭവം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
റിപ്പോര്‍ട്ട്
ന

