ബ്യൂണസ് അയേഴ്സ് : ഇക്വഡോറിനും ബൊളീവിയയ്ക്കും എതിരെ അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീമില്‍ ലയണല്‍ മെസിയെ ഉള്‍പ്പെടുത്തി. ഒക്ടോബര്‍ എട്ടിന് ബ്യൂണസ് അയേഴ്സില്‍ വച്ചാണ് ഇക്വഡോറിനെതിരായ മത്സരം. 13ന് ലാപാസില്‍ വച്ച് ബൊളീവിയയെ നേരിടും. പൗളോ ഡിബാല,ക്രിസ്റ്റ്യന്‍ പാവോണ്‍,ലൗതാരോ മാര്‍ട്ടിനെസ്,ലൂക്കാസ് ഒക്കാംപോസ്,പരേഡേസ്,തഗ്ളിയാഫിക്കോ തുടങ്ങിയവരും അര്‍ജന്റീന ടീമിലുണ്ട്.
ലോകകപ്പ് യോഗ്യതാ മൽസരം – അർജൻറീനയുടെ ദേശീയ ടീമിൽ മെസ്സിയെ ഉൾപ്പെടുത്തി
