റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈയെ തകർത്ത് ചെന്നൈ, ഐ പി എൽ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം

September 20, 2020 - 7:29 am

ദുബൈ: നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സ് വിജയ ലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ , ഫാഫ് ഡൂപ്ലെസിസുമാണ് ചെന്നൈയുടെ വിജയ ശില്പികള്‍. രണ്ട് ഓവറിനുള്ളില്‍ തന്നെ മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്സണ്‍ (4) എന്നിവരെ നഷ്ടമായി തുടക്കം തന്നെ പിഴച്ചെങ്കിലും ചെന്നൈ പൊരുതുകയായിരുന്നു. 48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്ത് ചെന്നൈക്ക് മികച്ച അടിത്തറ നല്‍കി. 44 പന്തുകള്‍ നേരിട്ട ഡൂപ്ലെസിസ് 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു റായിഡുവിന് പിന്തുണ നല്‍കി.രവീന്ദ്ര ജഡേജ 10 ഉം സാം കറന്‍ 7ഉം റണ്‍സ് നേടി. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ മഹേന്ദ്രസിങ് ധോണി രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ധോണിയുടെ വെടിക്കെട്ട് പ്രകടനം കാത്തിരുന്ന ആരാധകര്‍ക്ക് ആദ്യ മത്സരം നിരാശയായി.

ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുക്കാനെ മുംബൈക്ക് കഴിഞ്ഞുള്ളു. 31 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, 10 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്ത് പുറത്തായത് മുംബൈ ആരാധകരെ നിരാശരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *