റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുടുംബവഴക്കിനിടയില്‍ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു. വെട്ടുകാട് സ്വദേശി ലിജിനാണ (33) മരിച്ചത്. ഇയാളെ കുത്തിക്കൊലപ്പെടുത്തിയ ഭാര്യാപിതാവ് നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 18-9-2020 രാത്രിയില്‍ മദ്യപിച്ചു വന്ന് ലിജിന്‍ മക്കളെ കാണണമെന്നാവശ്യപ്പെട്ട് ഉണ്ടാക്കിയ ബഹളമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കുടുംബവഴക്കിനേ തുടര്‍ന്ന് ലിജിന്റെ ഭാര്യയും മക്കളും ഏതാനും മാസങ്ങളായി നിക്കോളാസിന്റെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ ലിജിനും സുഹൃത്തുക്കളും ഇവിടേക്കെത്തി. തനിക്ക് മക്കളെ കാണണമെന്ന് ലിജിന്‍ ആവശ്യപ്പെട്ടു. ഇയാള്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടയില്‍ മുറ്റത്തേക്ക് ഇറങ്ങിവന്ന നിക്കോളാസും ലിജിനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
ലിജിന്‍ മദ്യലഹരിയിലായിരുന്നു. ബഹളം അടിപിടിയിലെത്തിയപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നിക്കോളാസ് ലിജിനെ കുത്തുകയായിരുന്നു. ലിജിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മൂന്നു കുത്തേറ്റു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന മുമ്പും പലതവണ വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ലിജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചു. കൊലപാതകത്തിനു ശേഷം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു നിക്കോളാസ്. വൈകിട്ടോടെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *