റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കിടെ കാര്‍ഷിക ബില്‍ രാജ്യസഭയില്‍ പാസാക്കി. കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണ് പാസാക്കിയത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.
ബില്ലിനെതിരെയുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഉപാധ്യക്ഷന് നേരെ പ്രതിഷേധം കൈയ്യേറ്റത്തിന് ശ്രമിച്ചു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ കൂടുതല്‍ മാര്‍ഷലുമാരെ വിളിപ്പിച്ചു. രാജ്യസഭ 10 മിനിറ്റ് നിറുത്തി വച്ചു. ബില്‍ കര്‍ഷകരുടെ നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബജ്വ തുറന്നടിച്ചു.ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.
ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളയുകയാണെന്ന് ഡെറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. അകാലിദളിനൊപ്പം എന്‍.ഡി.എയുമായി സഹകരിച്ചിരുന്ന കൂടുതല്‍ പാര്‍ടികള്‍ ബില്ലിനെതിരെ തിരിയുകയാണ്. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *