റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി ഇ.പി ജയരാജനും ഭാര്യയും കോവിഡ് മുക്തരായി

September 19, 2020 - 6:18 pm

കണ്ണൂര്‍: കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ ഇന്ദിരയും രോഗ വിമുക്തരായി. 19-9-2020 ശനിയാഴ്ച ഡിസ്ചാര്‍ജ് ആയി. ഇരുവരോടും ഏഴ് ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ്‌ ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം പതിനൊന്ന് മുതല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രിയും ഭാര്യയും.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം.കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറുമായ കോവിഡ് മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *