മന്ത്രി ജലീലിനെ എൻ ഐ എ വിളിപ്പിച്ചത് സാക്ഷികള്‍ക്കുള്ള നോട്ടീസ് നല്‍കി

കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ എൻ ഐ എ വിളിപ്പിച്ചത് സാക്ഷികള്‍ക്കുള്ള നോട്ടീസ് നല്‍കിയാണ് . എൻ.ഐ.എ ജലീലിന് നൽകിയ കത്തിൻ്റെ പകർപ്പ് സമദർശിക്ക് ലഭിച്ചു. രാവിലെ 10 മണിക്ക് ഹാജരാകാനായിരുന്നു കത്തിൽ പറഞ്ഞിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഹാജരാകണം എന്നായിരുന്നു എൻ.ഐ.എ ഡപ്യൂട്ടി സൂപ്രണ്ട് സി രാധാകൃഷ്ണപിള്ള ഒപ്പിട്ട് നൽകിയ കത്ത്.

Share
അഭിപ്രായം എഴുതാം