റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിക്കാന്‍ വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ വഴി ആഹ്വാനം . അഡ്‌മിന്‍ പോലീസ്‌ പിടിയില്‍

September 16, 2020 - 7:44 am

കൊച്ചി: കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തയാള്‍ പോലീസ്‌ പിടിയിലായി. കളമശ്ശേരി പളളിലാംകര സ്വദേശി നിസാറാണ്‌‌ പിടിയിലായത്‌. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ്‌ അഷറഫ്‌ ഗ്രൂപ്പ്‌ അഡ്‌മിനായ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പു വഴിയാണ്‌ സംസ്ഥാനത്തെ കോവിഡ്‌ പ്രോട്ടോകോള്‍ ലംഭിക്കാന്‍ ആഹ്വാനം നടത്തിയത്‌.

മാസ്‌ക്ക്‌ ഉപേക്ഷിക്കണമെന്നും അകലം പാലിക്കേണ്ടതില്ലെന്നുമായിരുന്നു ആഹ്വാനം. പെരുമ്പാവൂര്‍ സ്വദേശി റഫീക്ക്‌ അഡ്‌മിനായ വാട്‌സാപ്പ്‌ ഗ്രൂപ്പും സമാനമായ ആഹ്വാനം നടത്തിയിരുന്നു. പ്രോട്ടോകോള്‍ ലംഘിച്ച്‌ ഈ മാസം 18ന്‌ ഹൈക്കോടതി പരിസരത്ത്‌ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും കൂട്ടായമ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി കൊച്ചിസിറ്റിപോലീസ്‌ തെരച്ചില്‍ തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *