റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണമെന്ന് സി പി എം

September 14, 2020 - 4:05 pm

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ തന്നെയാണ് സ്വർണം കടത്തിയത് എന്ന് കേന്ദ്ര ധനമന്ത്രാലയം തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ അടിയന്തരമായി ചോദ്യം ചെയ്യണമെന്ന് സി പി എം.
നയതന്ത്ര ബാഗിലല്ല സ്വർണ കള്ളക്കടത്ത് നടന്നത് എന്ന് മുരളീധരൻ ആവർത്തിച്ചു പറഞ്ഞതാണ്. വി.മുരളീധരൻ്റെ ഈ അഭിപ്രായത്തെ കേന്ദ്ര സർക്കാർ തളളിക്കളഞ്ഞിരിക്കുകയാണ്. വി മുരളീധരൻ മന്ത്രിയായതിനു ശേഷമാണ് നയതന്ത്ര മാർഗത്തിലുള്ള സ്വർണകള്ളക്കടത്ത് ഇത്രയും വിപുലമായത് . ഈ സാഹചര്യത്തിൽ വി.മുരളീധരന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സി.പി.എം പറയുന്നു.

നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വർണം കടത്തിയെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പാർലമെൻ്റിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വി.മുരളീധരനെതിരെ സി പി എം രംഗത്തുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *