റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓക്സ്ഫോർഡ് വാക്സിനെ മൂന്നാംഘട്ട പരീക്ഷണം പുനരാരംഭിച്ചു. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത് വാക്സിൻ കാരണമല്ല.

September 12, 2020 - 9:18 pm

ലണ്ടൻ : ഓക്സ്ഫോർഡിൻറെ അസ്ട്രസെനക എന്ന കൊറോണ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ വാക്സിൻ പരീക്ഷണം സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്ന് അസ്ട്രസെനക യുകെയിലെ മെഡിക്കൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്.

വാക്സിൻ സ്വീകരിച്ച ഒരാൾക്ക് അസാധാരണ ആരോഗ്യപ്രശ്നം കണ്ടതിനെ തുടർന്നാണ് പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചത്. ഈ പ്രശ്നങ്ങൾ വാക്സിൻ കാരണം അല്ല എന്ന് സ്ഥിരീകരിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കും എന്നാണ് അസ്ട്രസെനക അറിയിച്ചിരുന്നത്.

യുകെയിൽ പരീക്ഷണം നടത്തി വെച്ചതിന് പിന്നാലെ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണം നിർത്തി വച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *