റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്പീക്ക് അപ് ഫോര്‍ ജോബ് കാമ്പയില്‍

September 11, 2020 - 8:56 pm

കൊല്ലം :യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്പീക്ക്അപ് ഫോര്‍ ജോബ് കാമ്പയിന്‍ പരിപാടി സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആഹ്വാനം ചെയ്ത കാമ്പയിന്‍റെ ഭാഗമായിട്ടാണ് കൊല്ലത്തും പരിപാടി സംഘടിപ്പിച്ചത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുക യാണെന്നും ,തൊഴിലവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും കാമ്പയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ ആരോപിച്ചു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ് വടക്കേവിള ശശി , കെഎസ്.യു ജില്ലാവൈസ് പ്രസിഡന്‍റ് കൗശിക് എം.ദാസ് , ഒ.ബി രാജേഷ്, അജു ചിന്നക്കട, ബിച്ചു കൊല്ലം, മഹേഷ് മനുസാജിര്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *