റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ശക്തമായ ഭൂചലനം

April 4, 2026 - 5:32 am

ന്യൂഡല്‍ഹി | . ഡല്‍ഹി- എന്‍ സി ആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. രാത്രി 9.50 ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉധംപുര്‍ തുടങ്ങി നിരവധി നഗരങ്ങളിലും അനുഭവപ്പെട്ടു.

പ്രഭവ കേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭൂചലനം ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്നതായും വീട്ടുപകരണങ്ങള്‍ ഇളകിമറിഞ്ഞ തായും ജനങ്ങള്‍ വ്യക്തമാക്കി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്ലാമബാദ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, പെഷവാര്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *