റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളിക്കിടെ പാമ്പിനെ വായിലാക്കി; കടിച്ച് ഒരുവയസുകാരന്‍; രക്ഷകയായി അമ്മ

September 7, 2020 - 2:00 pm

റായ്ബറേലി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പിനെ വായിലാക്കി, കടിച്ച് ഒരുവയസുകാരന്‍. അതേസമയം, മകന്റെ വായില്‍ പാമ്പിനെ കണ്ട് ഓടിയെത്തിയ അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞ് രക്ഷപ്പെട്ടു. എന്നാല്‍ അതീവ വിഷമുള്ള പാമ്പിനെ കുഞ്ഞ് കടിച്ചിരുന്നു. അതിനാല്‍ ആശുപത്രി അധികൃതര്‍ കുട്ടിക്ക് വിഷചികിത്സ നല്‍കി. കുട്ടി ഇപ്പോഴും അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്.

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഭോലാപ്പൂരിലാണ് സംഭവം. പാമ്പിനെ പുറത്തെടുത്ത ഉടന്‍ തന്നെ അമ്മ കുട്ടിയെ അടുത്ത ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ കുഞ്ഞിന് പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *