കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് പാവുമ്പയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിനും ഖാദി ഗ്രാമോദ്യോഗ് ഭവനും നേരെ ആക്രമണം നടത്തിയ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. മണപ്പളളി തെക്ക് പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ ഷാന്‍കുമാര്‍(36), പാവുമ്പല്‍ തെക്ക് കോലെടുത്തേത്ത് വീട്ടില്‍ മിഥുന്‍മോഹന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഇരുപതോളം പേരാണ് അക്രമത്തിന് പിന്നിലുണ്ടായിരുന്നതെന്നും, മറ്റുപ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഗോപകുമാര്‍ അറിയിച്ചു.

ഓഫീസില്‍ അതിക്രമിച്ചുകയറിയതിനും ഉപകരണങ്ങള്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. 2020 സെപ്തംബര്‍ 2 ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ അക്രമി സംഘം ഓഫീസുകളുടെ വാതില്‍ ചവിട്ടിതുറന്ന് ഉപകരണങ്ങള്‍ തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മറ്റുപ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് വെളിപ്പെടുത്തി. പ്രദേശത്ത് കരുനാഗപളളി സിഐ മഞ്ചുലാലിന്‍റെ നേതൃത്വത്തില്‍ പോലീസ് കാവലും നിരീക്ഷണവും നടന്നുവരുന്നു.

Share
അഭിപ്രായം എഴുതാം