റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: തൃശൂര്‍ എറിയാട് പഞ്ചായത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

September 3, 2020 - 2:50 pm

തൃശൂര്‍ : കോവിഡ് സമ്പര്‍ക്ക വ്യാപനമേറിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച എറിയാട് ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കോവിഡ് ബാധയുണ്ടായ മേഖലകളില്‍ എങ്ങനെ ഇടപെടണം, സ്വയരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ടീമിനെ പ്രാപ്തരാക്കുന്നതിനായിരുന്നു പരിശീലനം. അഴീക്കോട് ഇര്‍ഷാദ് മുസ്ലിം പള്ളി അങ്കണത്തില്‍ നടന്ന പരിശീലനത്തില്‍ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്(പി പി ഇ കിറ്റ്) എങ്ങനെയാണ് ധരിക്കേണ്ടതെന്നും ഏതു തരത്തിലാണ് ഊരിമാറ്റേണ്ടതെന്നുമുള്ള ഡെമോണ്‍സ്‌ട്രേഷനും നടത്തി. അഴീക്കോട് ഫിഷിംഗ് ഹാര്‍ബറിലെ പ്രൈവറ്റ് കമ്പനിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹാര്‍ബര്‍ അടച്ചിരുന്നു. തുടര്‍ന്ന് സമ്പര്‍ക്കം ഏറിയതിനെ തുടര്‍ന്ന് 1,3, 12,13,14,15,16,17,18,19,20,21,22,23 വാര്‍ഡുകള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണായും 4 മുതല്‍ 11 വരെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചിരുന്നു. ഈയവസരത്തിലാണ് ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

പഞ്ചായത്തംഗങ്ങളായ പ്രസീന റാഫി, പി എം അബ്ദുള്ള, മാടവന പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഭുവനേശ്വരി, ജെ പി എച്ച് സുഹറാബി, നഴ്‌സുമാരായ രാഗി, ഷെറിന്‍, ആശാ വര്‍ക്കര്‍മാരായ പുഷ്പി, താര എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7550/Training-for-rapid-response-team.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *