ബര്‍വാനി: മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരം അടി താഴ്ചയിലേക്ക് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ദിനേശ് (25), ബണ്ടി (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള രാംഗഡ് കോട്ടയിലേക്ക് ഇവര്‍ പോയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സന്തോഷ് സാന്‍വ്ലെ പറഞ്ഞു. മൂടല്‍ മഞ്ഞില്‍ കണ്ണുകാണാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയുടെ മുകളില്‍ ഇവര്‍ നിന്ന് താഴെക്ക് വീഴുകയായിരുന്നു.
പ്രദേശത്ത് കനത്ത മഴയും കോടമഞ്ഞുമാണ്. പോലിസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മോശം കാലവസ്ഥയായതിനാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.



