റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിയറ്റര്‍ അനുഭവത്തിന് പകരമാവാന്‍ ഒന്നിനും സാധിക്കില്ല, ഒടിടി റിലിസിനെ കുറിച്ച് അഭിഷേക് ബച്ചന്‍

September 2, 2020 - 12:48 pm

മുംബൈ: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. വേനലവധിക്കാലവും ഈദും വിഷു അടക്കമുള്ള പ്രാദേശിക ആഘോഷങ്ങളും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇന്‍ഡസ്ട്രികള്‍. എന്നാല്‍ താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായിരിക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ തീയേറ്റര്‍ റിലീസിന് പകരം പ്രതിസന്ധി ഘട്ടത്തില്‍ ഒടിടി റിലീസിനെ കൂട്ടുപിടിക്കുകയാണ്. ഹിന്ദിയിലും തമിഴിലുമായി ചില ചിത്രങ്ങള്‍ ഇതിനകം അത് പ്രഖ്യാപിച്ചും കഴിഞ്ഞു.

അതിനിടെ ഒടിടി റിലീസ് സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസകരമായ സംഗതിയാണെന്നും എന്നാല്‍ തിയറ്റര്‍ അനുഭവത്തെ മറ്റൊന്നിനും പകരക്കാരനാക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍. അദ്ദേഹത്തിന്റെ ലൂഡോ, ദി ബിഗ് ബുള്‍ എന്നീ ചിത്രങ്ങള്‍ ഒടടി പ്ലാറ്റ് ഫോമില്‍ ഉടന്‍ റിലീസ് ചെയ്യാന്‍ ഇരിക്കുകയാണ്. ഇ്ത് സംബന്ധിച്ച സംസാരത്തിനിടെയാണ് അഭിഷേക് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

അനുരാഗ് ബസുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ലൂഡോ. അഭിഷേക് ബച്ചന് പുറമേ രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സന്യ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിലാവും ചിത്രമെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *