റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുല്‍ഭൂഷണ്‍ ജാദവിന് നിയമപരമായി ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകനെ അനുവദിക്കാന്‍ സാധ്യമല്ലെന്ന് പാകിസ്ഥാന്‍

August 29, 2020 - 12:14 pm

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകനെ അനുവദിക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് പാകിസ്ഥാന്‍. സെപ്റ്റംബര്‍ മൂന്നിന് കേസ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ പരിഗണിക്കും. ജാദവിന്റെ കേസ് വാദിക്കാന്‍ പ്രാദേശിക അഭിഭാഷകനെ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാകിസ്ഥാന്‍ നിരസിച്ചതായി വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.

ജാദവിനെ പ്രതിനിധീകരിക്കാന്‍ ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യന്‍ പക്ഷം ഉന്നയിക്കുന്നുണ്ട്. അതേസമയം പാകിസ്ഥാനില്‍ നിയമം വാദിക്കാന്‍ കഴിവുള്ള പാക് ലൈസന്‍സുള്ള അഭിഭാഷകന് മാത്രമേ കോടതിയില്‍ ജാദവിനെ പ്രതിനിധീകരിക്കാന്‍ കഴിയൂ എന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. വിദേശ അഭിഭാഷകര്‍ക്ക് രാജ്യത്തിനകത്ത് നിയമം നടപ്പാക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സുപ്രീംകോടതി മുന്‍പ് മറ്റൊരു കേസില്‍ വിധിച്ചിട്ടുണ്ട് എന്നും വക്താവ് പറഞ്ഞു. ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് വധശിക്ഷയെ ചോദ്യം ചെയ്ത് ഇന്ത്യ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *