റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ആറ് ബില്യണ്‍ യുഎസ് ഡോളറിന്റെ കൊവിഡ് വാക്‌സിന്‍ വിപണിയാണ് ഉള്ളതെന്ന് സാന്‍ഫോര്‍ഡ് സി ബെന്‍സ്‌റ്റൈയിന്റെ പഠനം. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത്രയും തുകയുടെ വിപണി രാജ്യത്തുണ്ടാകും. സര്‍ക്കാര്‍ സൗജന്യമായി മുഴുവന്‍ ജനതയ്ക്കും വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ നിലവിലെ ആരോഗ്യ ബജറ്റിലെ തുക 100 ശതമാനം വര്‍ധിപ്പിക്കേണ്ടതായി വരും. അത് അത്ര പ്രായോഗികമായിരിക്കില്ല.

ഇനി 30 ശതമാനം ജനതയ്ക്ക് സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കിയാല്‍ ബാക്കിയുള്ളവര്‍ പണം കൊടുത്ത് വാക്‌സിന്‍ വാങ്ങേണ്ടി വരും. വാക്‌സിന്‍ ഒന്നിന് 222 രൂപ കണകാക്കിയാല്‍ തന്നെ ആറ് ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി അതിലൂടെ തന്നെ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *