റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ജില്ലയിൽ ശിശുസംരക്ഷണം: ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു

August 27, 2020 - 7:39 pm

പാലക്കാട്: വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലെ അങ്കണവാടികള്‍ മുഖേന തിരഞ്ഞെടുത്ത ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകളുടെ ഉദ്ഘാടനം വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നന്ദവിലാസിനി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാതല ചൈല്‍ഡ്‌ലൈന്‍ വിഭാഗം, വല്ലപ്പുഴ വനിതാ ശിശു വികസന സേവനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. പഞ്ചായത്ത്തല ശിശു സംരക്ഷണ സമിതി കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ അവകാശ സംരക്ഷണം, കുട്ടികളുടെ സംരക്ഷണത്തിനായുള്ള

സര്‍ക്കാര്‍ സുരക്ഷ സംവിധാനങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍, പോക്‌സോ ഉള്‍പ്പടെയുള്ള ശിശുസംരക്ഷണ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചാണ് ക്ലാസ്സുകള്‍.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7441/Child-protection.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *