റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് അനുമതി നല്‍കുന്നതനുസരിച്ച് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ് യാത്രയ്ക്ക് നൽകിയ അനുമതി മാറ്റിവെക്കുകയായിരുന്നു.

സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

നികുതി ഒഴിവാക്കിയതിലൂടെ 90 കോടി നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുക എന്ന് ചൂണ്ടിക്കാട്ടി. കോവിഡ്- 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല മുന്നോട്ടുപോകുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനാണ് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചത് എന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *