റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു.

August 25, 2020 - 11:50 am

പയ്യന്നൂര്‍: യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. രണ്ടുദിവസം മുമ്പാണ് യുവതിയുടെ വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തിനുളള ഭവനത്തിലെ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് യുവതി തൂങ്ങി മരിച്ചത്. എട്ടിക്കുളം പാലക്കാടാണ് സംഭവം. ആനച്ചിവളപ്പില്‍ മജീദ് റംല ദമ്പതികളുടെ മകള്‍ മാജിത(19) ആണ് മരണപ്പെട്ടത്.

2020 ആഗസ്റ്റ് 23 ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. മരണത്തിന്റെ കാരണം വ്യക്തമല്ല.

മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പയ്യന്നൂര്‍ പോലീസ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തഹ്‌സീല്‍ദാറുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. റാഹിദ , സാഹിദ് എന്നിവര്‍ സഹോദരങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *