റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാമ്പ്യൻസിലെ ചാമ്പ്യൻ ബയേൺ തന്നെ

August 24, 2020 - 9:42 am

ലിസ്ബൺ: ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്‍റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കിങ്സ്ലി കോമാന്‍ പി.എസ്.ജിയുടെ വല കുലുക്കി.

മത്സരത്തിന്‍റെ ഇരുപതാം മിനുട്ടില്‍ നെയ്മറിന് ഗോള്‍ നേടാന്‍ ലഭിച്ച സുവര്‍ണാവസരം ബയേണ്‍ ഗോള്‍കീപ്പര്‍ ന്യൂയറിന്‍റെ മികവില്‍ ലക്ഷ്യത്തിലെത്താതെ പോയി. പിന്നീട് നടന്ന കടുത്ത പോരാട്ടത്തില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ കിമ്മിക്കിന്‍റെ മനോഹരമായ പാസ് ബയേണിന് വേണ്ടി കോമാന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പി എസ് ജിയുടെ അര നൂറ്റാണ്ടിന്റെ സ്വപ്നം പൊലിഞ്ഞപ്പോൾ

ബയേണിന് ആറാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *