റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറ്റാക്കിംഗ് ഫുട്ബാൾ പഠിപ്പിച്ച കോണ്ടെ ഇന്റർ മിലാനെ ഉപേക്ഷിച്ചേക്കും

August 24, 2020 - 9:53 am

മിലാൻ : ടീമിന്റെ പ്രകടനത്തിൽ തൃപ്തനാണെങ്കിലും ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ ക്ലബ്ബ് വിടാനൊരുങ്ങുന്നതായി സൂചന.

ബോർഡുമായുള്ള അഭിപ്രായ ഭിന്നതകളാണ് കോണ്ടെയെ മുഷിപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന സൂചനകൾ . യൂറോപ്പ ലീഗിന്റെ ഫൈനലിലെ പരാജയത്തോടെ അദ്ദേഹം പുറത്തേക്കു പോയേക്കും എന്ന അഭ്യൂഹം ശക്തിപ്പെടുകയായിരുന്നു .അദ്ദേഹം തന്നെ അത് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.

കോണ്ടെയുടെ പല ആവശ്യങ്ങളോടും ബോർഡ് അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

മൂന്ന് വർഷത്തേക്കായിരുന്നു അദ്ദേഹത്തിന്റെ കരാർ. ഇൻറർമിലാനെ മികച്ച അറ്റാക്കിംഗ് ടീമാക്കി മാറ്റിയ കോണ്ടെ പടിയിറങ്ങുന്നത് ക്ലബ്ബിന് ക്ഷീണമാകും എന്നുറപ്പാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *