ബയേണിന് ഇപ്പോൾ എട്ടാണ് കണക്ക്

September 19, 2020

ലിസ്ബൺ: ബുന്ദസ് ലീഗയിലെ ആദ്യ മത്സരത്തില്‍ തന്നെ എട്ടു ഗോളിൻ്റെ തകര്‍പ്പന്‍ വിജയവുമായി ബയേണ്‍ മ്യൂണിക്ക് തുടങ്ങി. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയായിരുന്നെങ്കില്‍ ഈ ടൂർണമെൻ്റ് എട്ടു ഗോള്‍ വഴങ്ങിയത് ഷാല്‍ക്കെയായിരുന്നു. ഗ്നാബറിയുടെ ഹാട്രിക്കും, സാനെയുടെ തകര്‍പ്പന്‍ അരങ്ങേറ്റം കൂടിയായപ്പോള്‍ കിരീടം നിലനിര്‍ത്താനുള്ള …

സീസണിൽ നേടാവുന്നതെല്ലാം താൻ നേടിയെന്ന് പോളിഷ് സൂപ്പർ താരം ലെവൻഡോവ്സ്കി

August 30, 2020

ബെര്‍ലിന്‍: ഈ സീസണില്‍ ഒരു താരത്തിന്‌ നേടാന്‍ സാധിക്കുന്ന എല്ലാ കിരീടവും താന്‍ സ്വന്തമാക്കിയെന്ന് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ്‌ സൂപ്പര്‍ സ്‌റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ തനിക്ക്‌ അവകാശപ്പെട്ടതാണ്. ബയേണിനൊപ്പം കളിച്ച എല്ലാ ടൂര്‍ണമെന്റിലും താന്‍ …

യുവേഫ സൂപ്പർ കപ്പിനൊരുങ്ങുന്നു, കാണികളെ പ്രവേശിപ്പിക്കാൻ ആലോചന

August 26, 2020

നിയോൺ: ചാമ്പ്യൻസ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും ചാമ്പ്യൻമാർ കൊമ്പുകോർക്കുന്ന സൂപ്പർ കപ്പിന് യുവേഫ തയ്യാറെടുക്കുന്നു. സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുക എന്ന സാഹസിക തീരുമാനം കൂടി സംഘാടകർ എടുത്തേക്കുമെന്നാണ് സൂചനകൾ. സെപ്റ്റംബറിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വച്ചാകും സൂപ്പർ കപ്പിനായി ചാമ്പ്യൻസ് ലീഗിലെ …

ചാമ്പ്യൻസിലെ ചാമ്പ്യൻ ബയേൺ തന്നെ

August 24, 2020

ലിസ്ബൺ: ചാമ്ബ്യന്‍സ് ലീഗ് ഫൈനലില്‍ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച്‌ ബയേണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിന്‍റെ 59ാംമിനുട്ടില്‍ ബയേണിന് വേണ്ടി കിങ്സ്ലി കോമാന്‍ പി.എസ്.ജിയുടെ വല കുലുക്കി. മത്സരത്തിന്‍റെ ഇരുപതാം മിനുട്ടില്‍ നെയ്മറിന് ഗോള്‍ …

യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരെ ഇന്നറിയാം

August 23, 2020

ലിസ്‌ബണ്‍: യൂറോപ്പിലെ ഫുട്ബാൾ രാജാക്കൻമാരാരെന്നു നിർണയിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോര് ഇന്ന്. ലിസ്‌ബണിലെ എസ്‌റ്റാഡിയോ ഡാ ലൂസ്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌ന്‍ ജര്‍മന്‍ വമ്ബനായ ബയേണ്‍ മ്യൂണിക്കിനെ …

കിരീടവും നേടി പി എസ് ജി വിടും തിയോഗോ സിൽവ

August 22, 2020

ലിസ്ബൺ : പി.എസ്. ജി യിലെ തന്റെ അവസാന മൽസരം കിരീടനേട്ടത്തോടെയായിരിക്കുമെന്ന് പാരീസ് എസ് ജി യുടെ ബ്രസീലിയൻ താരം തിയോഗോ സിൽവ . പാരീസ് എന്നും തന്റെ ഹൃദയത്തിലുണ്ടാകും. യൂറോപ്പിൽ നിന്നു തന്നെ താൻ പോകുകയാണ് , അടുത്ത ക്ലബ് …

ജഴ്സി കൈമാറിയ നെയ്മറിനു പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ.

August 20, 2020

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും ഫ്രഞ്ച് ടീമായ പി.എസ്.ജിയുടെ ആരാധകർ വല്ലാത്ത ആശങ്കയിലാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ താരത്തിന് എട്ടിന്റെ പണി കിട്ടുമോ എന്നതാണ് പ്രശ്നം . സെമിയിൽ ജയിച്ചയുടൻ നെയ്മർ ജഴ്സിയൂരി ആർ.ബി.ലീപ്സിങിന്റെ പ്രതിരോധ താരം ഹാസൻ …

ദാ പിടിച്ചോ മൂന്നെണ്ണം, ബയേണിനു മുന്നിൽ ലിയോണും വീണു, ഇനി ഫൈനൽ

August 20, 2020

ലിസ്ബൺ: ക്വാർട്ടറിൽ ബാഴ്സയ്ക്ക് എട്ടെണ്ണം കൊടുത്ത ബയേൺ ലിയോണിനോട് അൽപം ദയ കാണിച്ചു , ഗോളുകൾ മൂന്നിലൊതുക്കി. 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ജർമൻ കരുത്തൻമാർ അങ്ങനെ മാർച്ചു ചെയ്തു. ക്വാർട്ടറിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ ലിയോണിന് സെമിയിൽ പക്ഷേ …

ചരിത്രം കുറിച്ച് പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫെനലിൽ

August 19, 2020

ലിസ്ബൺ: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മന്‍ ടീമായ ആര്‍ ബി ലൈപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് പി.എസ്.ജി ലീഗിന്റെ ഫൈനലിലേക്ക് കയറിയത്. കളിയുടെ തുടക്കം മുതൽ തുടർച്ചയായ ആക്രമണമാണ് പി.എസ്.ജി അഴിച്ചുവിട്ടത്. …

ബാഴ്സയ്ക്ക് മെസ്സിയുടെ ചുകപ്പ് കാർഡ്

August 17, 2020

ബാഴ്സലോണ: അടിമുടി മാറ്റിയില്ലെങ്കിൽ താൻ ക്ലബ്ബ് വിടുമെന്ന് ബാഴ്സലോണ ബോർഡിന് ലോകോത്തര താരം ലയണൽ മെസ്സിയുടെ മുന്നറിയിപ്പ്. ഇത്രയും ദയനീയമായ നിലയിൽ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടീമിനൊപ്പം മുന്നോട്ടു പോവുക സാധ്യമല്ലെന്ന് ബോർഡ് മുൻപാകെ മെസ്സി വ്യക്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. …