റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡിഷയില്‍ കരടി നാട്ടിലിറങ്ങി സൈക്കിള്‍ യാത്രികനെ ആക്രമിച്ചു; ദൃശ്യങ്ങള്‍ വൈറല്‍

August 22, 2020 - 12:21 pm

ഒഡീഷ: കാലഹന്ദി ജില്ലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിള്‍ യാത്രികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സൈക്കിളില്‍ പോകുകയായിരുന്ന ആള്‍ക്ക് നേരെ കരടി ചാടിവീഴുന്നതും ആക്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി വടികൊണ്ട് അടിച്ചും ഒച്ചവെച്ചും കരടിയെ ഓടിക്കുന്നതും വിഡിയോയില്‍ കാണാം. പരിക്കുകളോടെ ഇയാെള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡീഷ കാലഹന്ദി ജില്ലയിലെ ബവാനിപട്‌നയിലാണ് സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന ആള്‍ക്ക് നേരെ കരടി ചാടിവീഴുകയായിരുന്നു. നാട്ടുകാരും വനപാലകരും കരടിയെ കണ്ടെത്താനുള്ള തിരച്ചിലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *