റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: തന്‍റെ    സൗന്ദര്യം മുതലാക്കി  പുരുഷന്‍മാരെ കെണിയിലാക്കുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ടു കൊച്ചി സ്വദേശിനി നസ്നി എന്ന 21 കാരിയാണ്  സംഘത്തിന്‍റെ  നേതാവ്. എളങ്കുന്നപ്പുഴ പുതുവയ്പ്പ് പുതിയനികത്തില്‍ അജിത് ( 21), തോപ്പുംപടി വീലുമ്മേല്‍ തീത്തപ്പറമ്പില്‍    നിഷാദ് ‌(21), കോഴിക്കോട്ട് കാഞ്ഞിരാട്ട്കുന്നുമ്മല്‍ സജി (25) എന്നിവരാണ് പിടിയിലായ മറ്റ് മൂന്നുപേര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെ്തു.

സോഷ്യല്‍ മീഡിയായിലൂടെയാണ് സമ്പന്നരായ യുവാക്കളെ  നസ്നി കണ്ടെത്തുന്നത്. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ഇവരെ  റൂമിലേക്ക് വരുത്തി നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. പച്ചാളം സ്വദേശിയായ ഒരു വ്യാപാരിയുടെ പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. വ്യാപാരിയുമായി  ബന്ധം സ്ഥാപിച്ച യുവതി പിന്നീട് തൃക്കാക്കര മുണ്ടന്‍ പാലത്തെ വീട്ടിലെത്താന്‍ പറയുകയായിരുന്നു. അവിടെയെത്തിയ വ്യാപാരിയെ  യുവതിയോടൊപ്പമുണ്ടായിരുന്ന  സംഘം മര്‍ദ്ദിക്കുകയും ഭീഷണി പ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശം പണമില്ലാതിരുന്നതിനാല്‍ എ റ്റിഎം കാര്‍ഡ് കൈക്കലാക്കി പലദിവസങ്ങളിലായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും ചെയ്തു.

തൃക്കാക്കര പോലീസും തൃക്കാക്കര എസിപിയുടെ പ്രത്യേക സംഘവും ചേര്‍ന്നാണ്  ഇവരെ വലവീശിയത്. എറണാംകുളം കോഴിക്കോട് ജില്ലകളില്‍ നിന്നാണ്  പ്രതികളെ കണ്ടെത്തിയത്.  ചില പ്രമുഖരും സംഘത്തിന്‍റെ കെണിയില്‍ പെട്ടതായിട്ടാണ് സൂചനകള്‍.  പോലീസ് അന്വേഷണം നടന്നുവരുന്നു.
കേസില്‍ പ്രതിയായ സാജിദ് കോഴിക്കോട് താമരശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും, അജിത് എറണാംകുളത്ത് പിടിച്ചുപറി കേസിലും ജാമ്യത്തിലിറങ്ങിയവരാണ്.   പ്രതികളെ കസ്റ്റടിയില്‍ വാങ്ങി കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ച്  ചോദ്യം  ചെയ്യാനാണ്  പോലീസ് നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *