പാലക്കാട് : പട്ടാമ്പിയിലെ കൊപ്പത്താണ് സംഭവം. കൊപ്പത്തെ ഒരുവീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചു. ആ വീട്ടിലെ അരക്കുതാഴെ തളര്‍ന്ന യുവാവിനുമാത്രം ആന്‍റിജന്‍ ടെസ്റ്റിന് പോകാന്‍ കഴിഞ്ഞില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ പിപിഇകിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ പോലും മടിച്ച സന്ദര്‍ഭത്തില്‍ ആന്‍റിജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍ തയ്യാറാവുകയായിരുന്നു. മൂന്നുപേരും ഒരുമിച്ചാണ് ആശുപത്രയിലേക്ക് പോയത്. രോഗം ബാധിച്ചവരേയും നിരീക്ഷണത്തില്‍ ഇരിക്കുന്നവരെപ്പോലും ഒറ്റപ്പെടുത്തുക, കോവിഡ് ബാധിച്ച മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ പോലും അനുദിക്കാതിരിക്കുക തുടങ്ങി നിരവധി ക്രൂരതകള്‍ക്കിടയിലാണ് മനസിന്‍റെ ആര്‍ദ്രത കൈവിടാത്ത കുറച്ചുപേരെങ്കിലും ഉണ്ടെന്ന് തെളിയിക്കുന്ന ഈ സംഭവം. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ സമ്പര്‍ത്തിലൂടെയാണ് ഈ കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചത്.



