റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലഭാസ്കറിൻറെ അപകട മരണവുമായി ബന്ധപ്പെട്ട് നിർണായകമായ വെളിപ്പെടുത്തലുകളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്റൺഷിപ്പിലുണ്ടായിരുന്ന ഡോക്ടർ ഫൈസൽ .

July 31, 2020 - 11:31 pm

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഫൈസൽ ബാലഭാസ്കറിനെ മരണവുമായി ബന്ധപ്പെട്ട് നിർണായകമായ മൊഴി മാധ്യമങ്ങളോട് വെളിപ്പെടുത്തി. അപകടം സംഭവിച്ച ബാലഭാസ്കറിനെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ ബോധം ഉണ്ടായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടർ ഫൈസലിന് വാക്കുകൾ ഇങ്ങനെ . ‘ബാലഭാസ്കർ അല്ലേ എന്ന് ചോദിച്ചു. അതെ എന്ന് മറുപടിയും തന്നു. എന്തുപറ്റി എന്ന് അന്വേഷിച്ചപ്പോൾ അറിയില്ല, ഉറങ്ങുകയായിരുന്നു, ഒരു വലിയ ശബ്ദം കേട്ടാണ് എഴുന്നേറ്റത് എന്ന് പറഞ്ഞു. പുറമേ രക്തമൊലിക്കുന്ന രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കൈകൾ രണ്ടും അനങ്ങുന്നില്ല എന്ന് പറഞ്ഞപ്പോൾ കാര്യങ്ങൾ കേസ്ഡയറിയില്‍ രേഖപ്പെടുത്തി. അടുത്തു കിടക്കുന്ന ഭാര്യയുടെ ഞെരങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ ലക്ഷ്മിയാണോ, എന്തെങ്കിലും പറ്റിയോ എന്നും ചോദിച്ചു. കുഴപ്പമൊന്നുമില്ലയെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. അപ്പോള്‍തന്നെ ബന്ധുക്കൾ എത്തി അദ്ദേഹത്തെയും ഭാര്യയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.’ ക്രൈം ബ്രാഞ്ചിന്‍റേയും പോലീസിന്‍റേയും അന്വേഷണത്തിൽ ഡോക്ടറുടെ മൊഴി പോലും രേഖപ്പെടുത്തിയിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *